സമ്പൂർണ്ണ വാരഫലം - സെപ്റ്റംബർ 06 മുതൽ സെപ്റ്റംബർ 12 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾ കർമ്മരംഗത്തും സാമ്പത്തിക കാര്യങ്ങളിലും വലിയ മുന്നേറ്റം സമ്മാനിക്കുന്ന അതിവിശിഷ്ട ദിനങ്ങളാണ്. പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ ദിവസങ്ങൾ തിരഞ്ഞെടുക്കാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ സമചിത്തത പുലർത്തുന്നത് നന്നാകും. ഞായർ, തിങ്കൾ ദിവസങ്ങളിൽ സുഹൃത്തുക്കളിൽ നിന്നോ സഹോദരങ്ങളിൽ നിന്നോ മികച്ച പിന്തുണ ഉറപ്പാക്കാൻ സാധിക്കുമെങ്കിലും അനാവശ്യ ധനച്ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ഞായറാഴ്ച അമ്പലത്തിൽ ദർശനം നടത്തുന്നതും പ്രാർത്ഥിക്കുന്നതും കാര്യതടസ്സങ്ങൾ മാറി ആത്മവിശ്വാസത്തോടെ മുന്നേറാൻ വലിയ തുണയാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങൾ കാര്യവിജയവും പുത്തൻ ധനസ്രോതസ്സുകളും സമ്മാനിക്കുന്ന ശുഭദിനങ്ങളാണ്. ദീർഘകാല നിക്ഷേപങ്ങൾക്കും ബിസിനസ്സ് വിപുലീകരണത്തിനും ബന്ധുജന സമാഗമങ്ങൾക്കും ഈ ദിവസങ്ങൾ ഉചിതമായി പ്രയോജനപ്പെടുത്താം. ശനിയാഴ്ച പൊതുവെ സാധാരണ നിലയിൽ കടന്നുപോകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുതിയ സാമ്പത്തിക കരാറുകളിൽ ഏർപ്പെടുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾ വരുമാനവർദ്ധനവിനും തൊഴിൽപരമായ വലിയ അവസരങ്ങൾക്കും വഴിതുറക്കുന്ന അനുകൂല ദിനങ്ങളാണ്. പ്രൊഫഷണൽ രംഗത്ത് നിങ്ങളുടെ ആശയങ്ങൾക്ക് പൂർണ്ണ സ്വീകാര്യത ലഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ പക്വത നിലനിർത്തുന്നത് ഗുണം ചെയ്യും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ചിന്തകളിൽ വ്യക്തത പുലർത്തുകയും കൃത്യമായ പ്ലാനിംഗോടെ കാര്യങ്ങളെ സമീപിക്കുകയും വേണം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ലാഭങ്ങളും കൊണ്ടുവരും. യാത്രാപദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാനും പഠന- ഗവേഷണ രംഗങ്ങളിൽ തിളങ്ങാനും ഈ ദിനങ്ങൾ പ്രയോജനപ്പെടുത്താം. ശനിയാഴ്ച സമ്മിശ്ര ഫലങ്ങൾ പ്രതീക്ഷിക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജോലി ഭാരം അല്പം കൂടാൻ സാധ്യതയുള്ളതിനാൽ കൃത്യമായ വിശ്രമം ഉറപ്പുവരുത്തുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾ പൊതുരംഗത്ത് വലിയ അംഗീകാരവും നേതൃസ്ഥാനങ്ങളും വാഗ്ദാനം ചെയ്യുന്ന ശുഭദിനങ്ങളാണ്. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയം വരിക്കാനും കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം സ്വന്തമാക്കാനും സാധിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശാന്തതയോടെയും സംയമനത്തോടെയും ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുക. ഞായർ, തിങ്കൾ ദിവസങ്ങളിൽ സാമ്പത്തിക വിനിമയങ്ങളിൽ കരുതൽ പുലർത്തുന്നത് ഗുണം ചെയ്യും. ഞായറാഴ്ച ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നത് ആത്മധൈര്യം വീണ്ടെടുക്കാനും എല്ലാ സംരംഭങ്ങളും വിജയകരമാക്കാനും വഴിയൊരുക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

പുതിയ സംരംഭങ്ങൾക്ക് അനുകൂലവുമായ ദിനങ്ങളാണ് വരുന്നത്. ഔദ്യോഗിക കാര്യങ്ങളിലെ പുതിയ ചർച്ചകൾക്കും ദാമ്പത്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾക്കും ഈ വാരം പ്രയോജനപ്പെടുത്താം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നല്ല രീതിയിലുള്ള സാമ്പത്തിക വരവ് പ്രതീക്ഷിക്കാം. ശനിയാഴ്ച പ്രധാനപ്പെട്ട ജോലികളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. എങ്കിലും വരവിനേക്കാൾ ചെലവ് കൂടുന്ന സമയം ആയതിനാൽ എല്ലാ കാര്യങ്ങളിലും സമചിത്തത പാലിക്കുന്നത് ഉചിതമായിരിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നിഷ്പ്രയാസം സാധിച്ചെടുക്കാനും സാമ്പത്തിക അടിത്തറ ശക്തമാക്കാനും ഉത്തമമാണ്. മത്സരപരീക്ഷകളിലും ഔദ്യോഗിക പദവികളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ മുൻഗണനകൾ കൃത്യമായി നിശ്ചയിക്കുന്നത് നന്നായിരിക്കും. ഞായറാഴ്ച അടുത്തുള്ള ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് കരിയറിൽ വലിയ വളർച്ചയ്ക്കും മനസ്സിന് ആഴത്തിലുള്ള ശാന്തിക്കും വഴിയൊരുക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങൾ സർഗ്ഗാത്മക കഴിവുകൾ തെളിയിക്കാനും കഠിനാധ്വാനത്തിലൂടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനും ഏറെ സഹായകരമാണ്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാനും ഈ ദിവസങ്ങൾ തിരഞ്ഞെടുക്കാം. ശനിയാഴ്ച ദിനചര്യകൾ സുഗമമായി മുന്നോട്ടുപോകും. ഞായർ, തിങ്കൾ ദിവസങ്ങളിൽ അനാവശ്യ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുന്നതും ദൂരയാത്രകളിൽ ശ്രദ്ധ പുലർത്തുന്നതും നന്ന്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഞായർ, തിങ്കൾ, വ്യാഴം, വെള്ളി, ശനി ദിവസങ്ങൾ സാമ്പത്തിക പുരോഗതിക്കും കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കാനും ഏറ്റവും അനുകൂലമാണ്. മുടങ്ങിക്കിടന്ന സംരംഭങ്ങൾ പുനരാരംഭിക്കാനും പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാനും ഈ ദിവസങ്ങൾ പ്രയോജനപ്പെടുത്താം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അനാവശ്യ തർക്കങ്ങളിൽ ഇടപെടാതെ ശാന്തത പാലിക്കുന്നത് നല്ലതാണ്. ഞായറാഴ്ച ക്ഷേത്രദർശനം നടത്തുന്നത് വിഘ്നങ്ങൾ മാറി വലിയ ആശ്വാസവും സർവ്വകാര്യസിദ്ധിയും പ്രദാനം ചെയ്യും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾ വലിയ തൊഴിൽവിജയത്തിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും ഏറെ യോജിച്ചതാണ്. പുതിയ ഉത്തരവാദിത്തങ്ങൾ ആത്മവിശ്വാസത്തോടെ പൂർത്തിയാക്കാനും മേലുദ്യോഗസ്ഥരുടെ പ്രീതി നേടാനും സാധിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും അല്പം കരുതൽ വേണം. ശത്രുക്കളുടെ മേൽ വിജയവും കാര്യസാധ്യവും ഉണ്ടാകുന്ന വാരം ആയിരിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങൾ കാര്യവിജയവും പുതിയ വരുമാന മാർഗ്ഗങ്ങളും തുറന്നുനൽകുന്ന ശുഭദിനങ്ങളാണ്. കൂട്ടായ പ്രവർത്തനങ്ങൾ വഴി നേട്ടങ്ങൾ കൊയ്യാനും സുഹൃത്തുക്കളിൽ നിന്ന് ആത്മാർത്ഥമായ പിന്തുണ ഉറപ്പാക്കാനും ഈ ദിവസങ്ങൾ അനുയോജ്യമാണ്. ഞായർ, തിങ്കൾ ദിവസങ്ങൾ സമ്മിശ്രാനുഭവങ്ങൾ നൽകും. ശനിയാഴ്ച പണമിടപാടുകളിൽ ജാഗ്രത പുലർത്തുക. ഞായറാഴ്ച അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് മനസ്സിന് ശാന്തിയും ചെയ്യുന്ന കാര്യങ്ങളിൽ ഉന്നത വിജയവും നേടാൻ വളരെ ഗുണം ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങൾ വ്യക്തിപ്രഭാവം വർദ്ധിക്കുന്നതിനും ആഗ്രഹിച്ച ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഏറെ അനുകൂലമാണ്. വ്യക്തിപരമായ ഉയർച്ചയ്ക്കും കുടുംബത്തിൽ ഐശ്വര്യം നിലനിർത്താനും ഈ ദിവസങ്ങൾ തുണയാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പുലർത്താൻ ശ്രദ്ധിക്കുക. ശനിയാഴ്ച കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതുപോലെ ശുഭകരമായി മാറും. ഞായറാഴ്ച ക്ഷേത്രസന്ദർശനം നടത്തുന്നതും ഈശ്വരപ്രാർത്ഥനകൾ നടത്തുന്നതും സകല വിഘ്നങ്ങളും മാറി സർവ്വഐശ്വര്യങ്ങളും ഉണ്ടാകാൻ അതിശ്രേഷ്ഠമാണ്.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.