നക്ഷത്രഫലം: ചൊവ്വാഴ്ച, 2026 ഏപ്രിൽ 28

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൂർണ്ണ പിന്തുണയും ഗുണകരമായ അനുഭവങ്ങളും ലഭിക്കുന്ന ദിവസമാണിത്. കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാനും ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യം അനുഭവിക്കാനും സാധിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ആരോഗ്യകാര്യത്തിൽ ഇന്ന് അതീവ ജാഗ്രത ആവശ്യമാണ്. തനിക്കോ കുടുംബാംഗങ്ങൾക്കോ അപ്രതീക്ഷിതമായ രോഗാരിഷ്ടതകൾ ഉണ്ടാകാനും ആശുപത്രിവാസം വേണ്ടിവരാനും സാധ്യതയുണ്ട്. ഉറക്കക്കുറവും ഉദരസംബന്ധമായ അസ്വസ്ഥതകളും അലട്ടിയേക്കാം. ബന്ധുക്കളുമായി കലഹങ്ങൾ ഉണ്ടാകാതെ സംയമനം പാലിക്കുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ശാരീരികമായ അവശതകളും കുടുംബാംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. വ്യക്തിബന്ധങ്ങളിൽ വിവേകം പാലിക്കുക; അല്ലാത്തപക്ഷം ധനനഷ്ടത്തിനോ അപമാനത്തിനോ സാധ്യതയുണ്ട്. വരവിനേക്കാൾ ചെലവ് വർദ്ധിക്കാൻ ഇടയുള്ളതിനാൽ സാമ്പത്തിക നിയന്ത്രണം പാലിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കുടുംബസമേതം മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ശുഭദിനമാണിത്. ആത്മാർത്ഥമായ പരിശ്രമങ്ങളിലൂടെ ഏറ്റെടുക്കുന്ന ഏത് കാര്യത്തിലും വിജയം കൈവരിക്കാൻ സാധിക്കും. വീട്ടിൽ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം നിലനിൽക്കുന്നത് മനഃസ്സുഖം നൽകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുമായി തർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക; അശ്രദ്ധ നിയമപരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ആരോഗ്യ കാര്യത്തിൽ ഇന്ന് വിട്ടുവീഴ്ച ചെയ്യരുത്. പങ്കാളിയുടെയോ സ്വന്തം ആരോഗ്യത്തിലോ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ കരുതൽ വേണം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഭാഗ്യാനുഭവങ്ങൾ നിങ്ങളെ തേടിയെത്തുന്ന സുപ്രധാന ദിനമാണിത്. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കാനും ശാരീരികക്ഷമത കൈവരിക്കാനും സാധിക്കും. കലാകാരന്മാർക്ക് പുരസ്കാരങ്ങളോ അർഹമായ അംഗീകാരങ്ങളോ ലഭിക്കാൻ യോഗമുണ്ട്. പുതിയ വസ്ത്രങ്ങൾ ലഭിക്കാനും നല്ല സൗഹൃദങ്ങൾ ഉടലെടുക്കാനും സാധ്യതയുണ്ട്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സാമ്പത്തികമായ ജാമ്യം നിൽക്കുന്നതോ ഇടനിലക്കാരാകുന്നതോ ആയ കാര്യങ്ങളിൽ ഇന്ന് അതീവ ജാഗ്രത പാലിക്കണം. ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് അമിതമായ ജോലിഭാരവും സമ്മർദ്ദവും അനുഭവപ്പെട്ടേക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

മാതാവിൽ നിന്ന് സ്നേഹപൂർണ്ണമായ സഹായങ്ങളും ഗുണാനുഭവങ്ങളും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച നിലവാരം പുലർത്തും. വിവാഹാലോചനകളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. എഴുത്തിലൂടെയും കലകളിലൂടെയും പ്രശസ്തിയും അംഗീകാരവും നേടിയെടുക്കാൻ ഈ ദിവസം സഹായിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് അനുകൂലമായ സാഹചര്യമുണ്ട്; ജോലി സംബന്ധമായ സ്ഥലം മാറ്റത്തിനും സാധ്യത കാണുന്നു. കോടതി വ്യവഹാരങ്ങളിൽ, പ്രത്യേകിച്ച് സാമ്പത്തിക വിഷയങ്ങളിൽ അനുകൂലമായ വിധി ലഭിക്കുന്നത് വലിയ ആശ്വാസമാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

അനാവശ്യമായ കോപവും വാശിയും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്; അല്ലാത്തപക്ഷം ഇത് മാനഹാനിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമാകും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. ശാരീരികക്ഷമത നിലനിർത്താൻ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

തൊഴിൽപരമായ തടസ്സങ്ങൾ ഒഴിവാക്കാൻ ഓരോ നീക്കത്തിലും സൂക്ഷ്മത പാലിക്കുക. അമിതമായ ചെലവുകൾ സാമ്പത്തിക ഭദ്രതയെ ബാധിച്ചേക്കാം. സ്വത്ത് സംബന്ധമായ തർക്കങ്ങൾ സഹോദരങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താതെ പക്വതയോടെ കൈകാര്യം ചെയ്യുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സമൂഹത്തിലെ ഉന്നത വ്യക്തികളിൽ നിന്നോ സർക്കാർ സംവിധാനങ്ങളിൽ നിന്നോ വലിയ സഹായങ്ങളും അംഗീകാരങ്ങളും ലഭിക്കും. വിദേശയാത്രയ്ക്കോ വിദേശത്ത് ജോലി ലഭിക്കാനോ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങുന്ന ശുഭദിനമാണിത്.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212