നക്ഷത്രഫലം: 2026 മെയ് 15, വെള്ളിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ദീർഘനാളത്തെ അസുഖങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. എങ്കിലും ആയുധങ്ങളോ അഗ്നിയോ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തുക. അശ്രദ്ധ ചെറിയ അപകടങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ ഓരോ പ്രവൃത്തിയിലും കരുതൽ വേണം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക; അനാവശ്യമായ കൂട്ടുകെട്ടുകൾ നിങ്ങളെ വിവാദങ്ങളിലേക്ക് നയിച്ചേക്കാം. വ്യക്തിബന്ധങ്ങളിൽ വിവേകം പാലിച്ചില്ലെങ്കിൽ അപമാനത്തിനോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ സ്നേഹവും പക്വതയും നിലനിർത്താൻ ശ്രമിക്കുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ബന്ധുക്കൾ ഒത്തുചേരാൻ അവസരമുണ്ടാകുന്ന ശുഭദിനമാണിത്. ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യം അനുഭവപ്പെടും. പുതിയ ആഭരണങ്ങളോ വസ്ത്രങ്ങളോ സ്വന്തമാക്കാൻ സാധിക്കും. വിവാഹാലോചനകളിൽ പുരോഗതിയുണ്ടാകാനും സാമ്പത്തിക ലാഭം കൊയ്യാനും ഈ രാശിക്കാരെ തേടിയെത്തും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിറയുന്ന മംഗളകരമായ കാര്യങ്ങൾ നടക്കും. നല്ലൊരു ജീവിതപങ്കാളിയെ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും. വാഹന ഭാഗ്യവും ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റമോ അംഗീകാരങ്ങളോ ഈ രാശിക്കാരെ തേടിയെത്തും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കുടുംബാംഗങ്ങളുമായി തർക്കങ്ങളിൽ ഏർപ്പെടാതെ സംയമനം പാലിക്കാൻ ശ്രദ്ധിക്കുക; അല്ലാത്തപക്ഷം മനഃസമാധാനം നഷ്ടപ്പെട്ടേക്കാം. സാമ്പത്തിക ഇടപാടുകളിലും ബാങ്ക് സംബന്ധമായ കാര്യങ്ങളിലും കൃത്യത പുലർത്തുക. ശത്രുക്കളുടെ നീക്കങ്ങളെ കരുതിയിരിക്കുന്നത് നന്നായിരിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ആരോഗ്യപരമായ കാര്യങ്ങളിൽ ഇന്ന് വിട്ടുവീഴ്ച ചെയ്യരുത്. രോഗാദി ദുരിതങ്ങൾ പ്രവർത്തനങ്ങളെ അല്പം മന്ദഗതിയിലാക്കിയേക്കാം. ഇഴജന്തുക്കളിൽ നിന്നോ പ്രാണികളിൽ നിന്നോ ദോഷാനുഭവങ്ങൾ ഉണ്ടാകാതെ ജാഗ്രത പാലിക്കുക. അനാവശ്യ ഉത്കണ്ഠകൾ ഒഴിവാക്കാൻ ശ്രമിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സ്ഥാനക്കയറ്റവും ശാരീരികക്ഷമതയും കൈവരിക്കാൻ സാധിക്കുന്ന മികച്ച ദിനമാണിത്. വിശിഷ്ട ഭോജനത്തിനുള്ള അവസരവും ഭാഗ്യാനുഭവങ്ങളും നിങ്ങളെ തേടിയെത്തും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അർഹമായ അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിക്കാൻ യോഗമുണ്ട്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

പ്രവർത്തനങ്ങളിൽ വിജയം കൊയ്യാൻ സാധിക്കുന്ന സുപ്രധാന ദിനമാണിത്. ഔദ്യോഗിക രംഗത്ത് ഉന്നത പദവികൾ ലഭിക്കാനും സർക്കാർ തലത്തിൽ നിന്ന് ആനുകൂല്യങ്ങൾ കൈവരിക്കാനും സാധിക്കും. കുടുംബത്തിലെ വിശേഷപ്പെട്ട ചടങ്ങുകളിൽ നേതൃപരമായ പങ്ക് വഹിക്കാൻ അവസരം ലഭിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

മാനസികമായ അസ്വസ്ഥതകൾ ഉള്ളവർ ഇന്ന് ശാന്തത പാലിക്കാൻ ശ്രമിക്കുക. അനാവശ്യമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നത് നിയമപരമായ കുരുക്കുകളിലേക്ക് നയിച്ചേക്കാം. ജലവുമായി ബന്ധപ്പെട്ട വിനോദങ്ങളിലും യാത്രകളിലും അതീവ ജാഗ്രത ആവശ്യമാണ്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കുടുംബാംഗങ്ങളുടെ കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ നൽകേണ്ട ദിവസമാണിത്. പ്രവർത്തനങ്ങളിൽ ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. പങ്കാളിയുടേയോ മക്കളുടെയോ ആരോഗ്യകാര്യത്തിൽ അല്പം ആശങ്കകൾ നേരിട്ടേക്കാമെങ്കിലും പക്വതയോടെ നേരിടുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാൻ അവസരം ലഭിക്കും. പങ്കാളിയുടെ നിർദ്ദേശങ്ങൾ നിങ്ങളുടെ വിജയത്തിന് സഹായിക്കും. തൊഴിൽ വിജയവും അപ്രതീക്ഷിതമായ ധനനേട്ടവും ഈ രാശിക്കാരെ തേടിയെത്തും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഇന്ന് ഓരോ ചുവടും അതീവ ജാഗ്രതയോടെ വെക്കേണ്ട ദിവസമാണ്. സർക്കാർ സംബന്ധമായ ഇടപാടുകളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. ദഹനസംബന്ധമായ അസുഖങ്ങൾ വരാൻ ഇടയുള്ളതിനാൽ ഭക്ഷണകാര്യത്തിൽ നിയന്ത്രണം പാലിക്കുക. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കാൻ ക്ഷമയോടെയിരിക്കുക.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212