മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
സമൂഹത്തിൽ പേരും പ്രശസ്തിയും വർദ്ധിക്കുന്നതോടൊപ്പം അർഹമായ പുരസ്കാരങ്ങളോ പാരിതോഷികങ്ങളോ ലഭിക്കാൻ യോഗമുള്ള ദിവസമാണിത്. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. വിശിഷ്ട ഭോജനത്തിന് അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച നിലവാരം പുലർത്താൻ സാധിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ശത്രുക്കളുടെ നീക്കങ്ങളെ ഇന്ന് പ്രത്യേകം കരുതിയിരിക്കണം. അപരിചിതരുമായുള്ള ഇടപാടുകളിൽ തിക്താനുഭവങ്ങൾ ഉണ്ടാകാതെ ജാഗ്രത പാലിക്കുക. സ്വത്ത് സംബന്ധമായോ മറ്റ് നിയമപരമായ കാര്യങ്ങളിലോ കുരുക്കുകൾ വരാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ആലോചനയോടും നിയമോപദേശത്തോടും കൂടി മാത്രം മുന്നോട്ട് പോവുക..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കർമ്മരംഗത്ത് നിങ്ങളുടെ കഴിവിനനുസരിച്ചുള്ള ഉന്നത പദവികൾ നിങ്ങളെ തേടിയെത്തും. ബിസിനസ്സിൽ ശ്രദ്ധേയമായ പുരോഗതിയും ധനലാഭവും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും വിജയം കൊയ്യാൻ സാധിക്കുന്നതോടൊപ്പം ശാരീരികമായ സുഖവും മനഃസംതൃപ്തിയും അനുഭവപ്പെടും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഭാഗ്യദേവത തുണയ്ക്കുന്ന ദിവസമാണിത്. ലോട്ടറിയിലോ നറുക്കെടുപ്പുകളിലോ അപ്രതീക്ഷിത വിജയം തേടിയെത്തിയേക്കാം. ദീർഘകാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് മനസ്സിന് വലിയ സന്തോഷം നൽകും. ഔദ്യോഗിക രംഗത്ത് സ്ഥാനപ്രാപ്തിയും തൊഴിൽ വിജയവും ഉണ്ടാകും; സുഖനിദ്ര അനുഭവപ്പെടും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഇന്ന് ചില കാര്യങ്ങളിൽ അതീവ ജാഗ്രത ആവശ്യമാണ്. ശത്രുദോഷമോ നിയമപരമായ തടസ്സങ്ങളോ നേരിട്ടേക്കാം. സർക്കാർ സംബന്ധമായ ഇടപാടുകളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ സംയമനം പാലിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് പങ്കാളിയോടും മക്കളോടും സംസാരിക്കുമ്പോൾ പക്വത കാണിക്കുക; നിസ്സാര കാര്യങ്ങൾ വലിയ തർക്കങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തൊഴിൽ തടസ്സങ്ങളോ സാമ്പത്തിക ക്ലേശങ്ങളോ അനുഭവപ്പെട്ടേക്കാം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുകയും അപ്രതീക്ഷിതമായ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യും. പ്രണയബന്ധങ്ങളിൽ അനുകൂലമായ പുരോഗതിയുണ്ടാകും. വ്യക്തിബന്ധങ്ങളിൽ വിവേകപൂർണ്ണമായ സമീപനം സ്വീകരിക്കുന്നത് സൽപ്പേര് നിലനിർത്താൻ സഹായിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതോടൊപ്പം ശാരീരികമായ ഉന്മേഷം കൈവരും. ശത്രുദോഷം മാറുകയും തൊഴിൽ രംഗത്ത് ശ്രദ്ധേയമായ വിജയം കൊയ്യാനും സാധിക്കും. സാമ്പത്തിക നില ഭദ്രമാകും. കുടുംബത്തിലും ബന്ധുക്കൾക്കിടയിലും സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
മാനസികമായും ശാരീരികമായും അല്പം വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാവുന്ന ദിവസമാണ്. ഉദരസംബന്ധമായോ വാതസംബന്ധമായോ ഉള്ള അസ്വസ്ഥതകൾ അലട്ടിയേക്കാം. യാത്രകളിൽ അതീവ ജാഗ്രത പാലിക്കുക; വാഹനം ഉപയോഗിക്കുമ്പോൾ മിതവേഗത ശീലിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
സാമ്പത്തിക ഇടപാടുകളിലും പണമിടപാടുകളിലും അതീവ ശ്രദ്ധ പുലർത്തുക; കൃത്യമായ ആസൂത്രണമില്ലെങ്കിൽ ധനനഷ്ടത്തിന് സാധ്യതയുണ്ട്. ശാരീരിക ക്ഷീണമോ ആരോഗ്യപ്രശ്നങ്ങളോ വരാൻ ഇടയുള്ളതിനാൽ കൃത്യമായ ഭക്ഷണക്രമവും വിശ്രമവും ശീലിക്കുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണം ലഭിക്കുന്നതിനാൽ ഏറ്റെടുത്ത കഠിനമായ ജോലികൾ പോലും കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. വിശിഷ്ട ഭോജനത്തിന് അവസരം ലഭിക്കും. തൊഴിൽ വിജയം, രോഗശാന്തി, ശത്രുനാശം, ധനനേട്ടം എന്നിവ ഈ രാശിക്കാരെ തേടിയെത്തും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
മനസ്സിനെ അനാവശ്യ ഭയങ്ങളോ ആശങ്കകളോ അലട്ടാൻ സാധ്യതയുണ്ട്; ആത്മവിശ്വാസം കൈവിടാതെ നോക്കുക. പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടാൻ ഇടയുള്ളതിനാൽ ക്ഷമയോടെ കാത്തിരിക്കുക. സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212