നക്ഷത്രഫലം: വ്യാഴാഴ്ച, 2026 മെയ് 21

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കുടുംബത്തിൽ ഇന്ന് ചെറിയ അസ്വസ്ഥതകൾ ഉടലെടുക്കാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. ആരോഗ്യപരമായ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായോ, മൈഗ്രേൻ, കാഴ്ചസംബന്ധമായോ ഉള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഒട്ടും അശ്രദ്ധ കാണിക്കാതെ വൈദ്യസഹായം തേടുക. ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ ആഹാരകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവർക്ക് ദീർഘനാളായി നിലനിന്നിരുന്ന തടസ്സങ്ങൾ മാറി സ്ഥിരവരുമാനമുള്ള ജോലി ലഭിക്കാൻ വഴിയൊരുങ്ങും. നിയമപരമായ കാര്യങ്ങളിലും കോടതി വ്യവഹാരങ്ങളിലും നിങ്ങൾക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കാവുന്ന മികച്ച ദിവസമാണിത്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

മാനസികമായും കുടുംബപരമായും ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാവുന്ന ദിവസമാണ്. പങ്കാളിയുമായോ മക്കളുമായോ നിസ്സാര കാര്യങ്ങളെച്ചൊല്ലി വാക്കുതർക്കങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ പരസ്പരം വിട്ടുവീഴ്ച ചെയ്യാനും ശാന്തത പാലിക്കാനും ശ്രദ്ധിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അനുകൂല സാഹചര്യങ്ങൾ ഒത്തുവരും. ബിസിനസ്സുകാർക്ക് പുതിയ വലിയ പ്രൊജക്ടുകൾ ലഭിക്കുകയും അത് വഴി പുരോഗതിയുണ്ടാകുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം പുണ്യസ്ഥലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കാൻ അവസരം ലഭിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വ്യക്തിബന്ധങ്ങളിലും സാമൂഹിക ഇടപെടലുകളിലും വിവേകം പുലർത്തുക, അല്ലാത്തപക്ഷം അനാവശ്യമായ സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുമായോ അയൽക്കാരുമായോ ഉള്ള സംസാരത്തിൽ നിയന്ത്രണം പാലിക്കുക; കേസ് വഴക്കുകളിലേക്ക് നീങ്ങാതെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സമൂഹത്തിൽ മാന്യതയും പ്രശസ്തിയും വർദ്ധിക്കുന്നതോടൊപ്പം അപ്രതീക്ഷിതമായ പാരിതോഷികങ്ങൾ ലഭിക്കാനും യോഗമുണ്ട്. വാഹനം കൈകാര്യം ചെയ്യുന്നത് വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. വിശിഷ്ട ഭോജനത്തിന് അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ജീവിതപങ്കാളിയുടെ നല്ല ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കുന്നത് വഴി വലിയ വിജയവും ആത്മാഭിമാനവും തോന്നും. അപ്രതീക്ഷിതമായ ധനനേട്ടങ്ങളും തൊഴിൽ വിജയവും ഉണ്ടാകും. സർക്കാർ തലത്തിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും; മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകുന്ന ശുഭദിനമാണിത്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഇന്ന് പ്രവർത്തനങ്ങളിൽ ചില തടസ്സങ്ങളോ മാനസികമായ പിരിമുറുക്കങ്ങളോ നേരിടേണ്ടി വന്നേക്കാം. ഗ്യാസ്ട്രബിൾ പോലുള്ള ശാരീരിക അസ്വസ്ഥതകൾ അലട്ടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യം ശ്രദ്ധിക്കുക. കുടുംബപരമായി അസ്വാരസ്യങ്ങൾ വരാതെ നോക്കണം. യാത്രകളിൽ അതീവ ജാഗ്രത പാലിക്കുന്നത് വഴി വലിയ അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടാൻ സാധിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കുടുംബത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം സംജാതമാകും. ഒരേ ചിന്താഗതിയുള്ള സുഹൃത്തുക്കളോടൊത്തോ സഹപ്രവർത്തകരോടൊത്തോ ഒത്തുപ്രവർത്തിക്കാൻ മികച്ച അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ പക്വതയാർന്ന പെരുമാറ്റം ശത്രുക്കളെ നിഷ്പ്രഭരാക്കും; ധനനേട്ടവും ഭക്ഷണസുഖവും ഉണ്ടാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കർമ്മരംഗത്ത് നിങ്ങളുടെ കഴിവിനനുസരിച്ചുള്ള ഉന്നത പദവികൾ നിങ്ങളെ തേടിയെത്തും. ബിസിനസ്സിൽ ശ്രദ്ധേയമായ പുരോഗതിയും ധനലാഭവും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും കാര്യവിജയം കൊയ്യാൻ സാധിക്കുന്നതോടൊപ്പം ശാരീരികമായ സുഖവും സംതൃപ്തിയും അനുഭവപ്പെടും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണവും പിന്തുണയും ലഭിക്കുന്നതിനാൽ ഏറ്റെടുത്ത കഠിനമായ ജോലികൾ പോലും കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. വിശിഷ്ട ഭോജനത്തിന് അവസരം ലഭിക്കും. തൊഴിൽ വിജയം, രോഗശാന്തി, ശത്രുനാശം, ധനനേട്ടം എന്നിവ ഈ രാശിക്കാരെ തേടിയെത്തും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കാർഷിക മേഖലയിലോ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിലോ ഉള്ളവർ ഇന്ന് അല്പം ജാഗ്രത പാലിക്കുക; ധനനഷ്ടത്തിന് സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം. പങ്കാളിയുമായോ മക്കളുമായോ സംസാരിക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ ക്ഷമയോടെയിരിക്കാൻ ശ്രദ്ധിക്കുക.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212