മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം നിലനിൽക്കും. ഔദ്യോഗിക രംഗത്ത് ഏൽപ്പിച്ച കഠിനമായ ഉത്തരവാദിത്തങ്ങൾ പോലും സമയബന്ധിതമായി ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. ഇത് വഴി മേലധികാരികളുടെ പൂർണ്ണമായ പ്രശംസയും സൽപ്പേരും നേടിയെടുക്കാൻ സാധിക്കുന്ന അനുകൂല ദിനമാണിത്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഒരേ ചിന്താഗതിയുള്ള വിശ്വസ്തരായ സുഹൃത്തുക്കളോടൊത്തോ സഹപ്രവർത്തകർക്കൊപ്പമോ ഒത്തുപ്രവർത്തിക്കാൻ മികച്ച അവസരങ്ങൾ ലഭിക്കും. ശത്രുക്കളുടെ നീക്കങ്ങൾ പരാജയപ്പെടും. ധനനേട്ടം, വ്യാപാരത്തിൽ പുരോഗതി, വിശിഷ്ട ഭോജനത്തിനുള്ള അവസരം എന്നിവ ഫലമാണ്. എല്ലാ കാര്യങ്ങളിലും പക്വതയോടെയുള്ള ഇടപെടലുകൾ വലിയ ഗുണം ചെയ്യും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
തൊഴിൽപരമായ കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളോ ശാരീരികമായ അസ്വസ്ഥതകളോ നേരിടേണ്ടി വന്നേക്കാമെന്നതിനാൽ ക്ഷമയോടെ നീങ്ങുക. വരവിനേക്കാൾ കൂടുതൽ അനാവശ്യ ചെലവുകൾ വരാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ആസൂത്രണം പുലർത്തുക. സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വിവേകം കാണിക്കുന്നത് അനാവശ്യ വിവാദങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
മാനസികമായും ശാരീരികമായും ചെറിയ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാവുന്ന ദിവസമാണ്. ഉദര-വാത-കഫ സംബന്ധമായ മുൻകാല അസ്വസ്ഥതകൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമത്തിലും പ്രത്യേക ശ്രദ്ധ പുലർത്തണം. യാത്രകളിലും വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അതീവ ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സഹോദരതുല്യരായ വ്യക്തികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മികച്ച സഹായ സഹകരണങ്ങൾ ലഭിക്കുന്ന സന്തോഷകരമായ ദിവസമാണിത്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുങ്ങും. സാഹിത്യം, കല, പ്രസാധന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കൃതികൾ പുറത്തിറക്കാനും അർഹമായ അംഗീകാരങ്ങൾ നേടാനും മികച്ച അവസരങ്ങൾ ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഭാഗ്യദേവത തുണയ്ക്കുന്ന ദിവസമാണിത്; ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്ന് അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. ദീർഘകാലമായി കാണാതിരുന്ന പഴയ ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനും സന്തോഷം പങ്കുവെക്കാനും അവസരമുണ്ടാകും. ഔദ്യോഗിക രംഗത്ത് ഉന്നത പദവികളും തൊഴിൽ വിജയവും കൈവരുന്നതോടൊപ്പം സമാധാനപരമായ നിദ്രയും ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
നിയമപരമായ കാര്യങ്ങളിലും ഔദ്യോഗിക ഇടപാടുകളിലും കൃത്യത പുരോഗമിക്കുന്നത് നന്നായിരിക്കും; പക്വതയാർന്ന തീരുമാനങ്ങൾ എടുക്കാൻ ശ്രദ്ധിക്കുക. ജലവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും യാത്ര ചെയ്യുന്നവരും അതീവ ജാഗ്രത പുലർത്തുക. കാര്യതടസ്സങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
അനാവശ്യമായ ചിന്തകളോ ആശങ്കകളോ ഉറക്കക്കുറവിന് കാരണമാകാതെ നോക്കുക; പോസിറ്റീവ് ചിന്തകൾക്ക് പ്രാധാന്യം നൽകുക. ജീവിതപങ്കാളിയുടെയോ മക്കളുടെയോ ആരോഗ്യകാര്യങ്ങളിൽ അല്പം കൂടുതൽ ശ്രദ്ധയും കരുതലും നൽകേണ്ടി വന്നേക്കാം. മാനസികമായ കരുത്തും ക്ഷമയും നിലനിർത്തി കാര്യങ്ങളെ സമീപിക്കുന്നത് പ്രതിസന്ധികളെ എളുപ്പത്തിൽ മറികടക്കാൻ സഹായിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വ്യാപാര-ബിസിനസ്സ് രംഗത്ത് ശ്രദ്ധേയമായ പുരോഗതിയും സാമ്പത്തിക വളർച്ചയും ദൃശ്യമാകും. നിങ്ങളുടെ വ്യക്തവും സുതാര്യവും ആകർഷകവുമായ അവതരണ ശൈലിയിലൂടെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. ശത്രുക്കളുടെ അപവാദ പ്രചാരണങ്ങൾ ഫലിക്കാതെ പോവുകയും നിങ്ങളുടെ സൽപ്പേര് വർദ്ധിക്കുകയും ചെയ്യും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും. അലസത പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വിദേശത്ത് ജോലിക്കോ പഠനത്തിനോ ആയി വിസ കാത്തിരിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ഉത്തരവുകളോ അനുമതിയോ ലഭിക്കാൻ യോഗമുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള മികച്ച അനുകൂല സാഹചര്യങ്ങൾ ഒത്തുവരും. കർമ്മരംഗത്ത് മികച്ച വിജയവും സാമ്പത്തിക പുരോഗതിയും നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതത്തിൽ ഊഷ്മളതയും, പ്രിയപ്പെട്ട ബന്ധുക്കളുടെ സമാഗമവും, ഭവനത്തിൽ മംഗളകരമായ കാര്യങ്ങളും പ്രതീക്ഷിക്കാവുന്ന ശുഭദിനമാണിത്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സാമ്പത്തിക ക്രയവിക്രയങ്ങളിലും പുതിയ ബിസിനസ്സ് ഇടപാടുകളിലും അതീവ ജാഗ്രത പുലർത്തുക; കൃത്യമായി രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രം തീരുമാനങ്ങളെടുക്കുക. വരവും ചെലവും തുല്യമായി മുന്നോട്ട് പോകും. വിവേകപൂർണ്ണമായ സമീപനം സ്വീകരിക്കുന്നത് വ്യക്തിബന്ധങ്ങളിൽ സമാധാനവും വിജയവും നൽകും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.