മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവരുമായി അടുത്ത സൗഹൃദം സ്ഥാപിക്കാൻ ഇന്ന് അവസരങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൂർണ്ണമായ ഗുണാനുഭവങ്ങളും സ്നേഹവും പ്രതീക്ഷിക്കാം. കർമ്മരംഗത്ത് ലാഭവും സാമ്പത്തിക നേട്ടവും തേടിയെത്തും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
മക്കളുടെ പുരോഗതിയും വിജയങ്ങളും കണ്ട് മാതാപിതാക്കൾക്ക് വലിയ അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷങ്ങൾ ഉണ്ടാകും. മുൻകാല ശാരീരിക അസ്വസ്ഥതകളിൽ നിന്ന് രോഗശാന്തി ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ നല്ല പുരോഗതി ദൃശ്യമാകുന്നതോടൊപ്പം സുഖകരമായ നിദ്രയും ലഭിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വിദേശത്തു ജോലി ചെയ്യുന്നവരോ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരോ പണമിടപാടുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത പുലർത്തുക; വിശ്വസ്തരിൽ നിന്ന് പോലും വഞ്ചനയ്ക്ക് സാധ്യതയുള്ളതിനാൽ കൃത്യമായ അന്വേഷണം ആവശ്യമാണ്. അനാവശ്യ ആശങ്കകൾ ഒഴിവാക്കി ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ പുലർത്തുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കോടതി കാര്യങ്ങളിലും നിയമപരമായ വ്യവഹാരങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കുന്ന ശുഭദിനമാണിത്. ശാരീരിക ആരോഗ്യം വർദ്ധിക്കുകയും മനസ്സന്തോഷം നിലനിൽക്കുകയും ചെയ്യും. ഔദ്യോഗിക രംഗത്ത് അർഹതപ്പെട്ട സ്ഥാനക്കയറ്റമോ അംഗീകാരങ്ങളോ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ഐക്യവും വിശിഷ്ട ഭോജനത്തിനുള്ള അവസരവും ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഭവനത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കാനോ തീരുമാനിക്കാനോ അനുകൂലമായ സാഹചര്യമൊരുങ്ങും. കഴിവുകളിലൂടെ സമൂഹത്തിൽ നല്ല പേരും പ്രശസ്തിയും നേടിയെടുക്കാൻ സാധിക്കും. അപ്രതീക്ഷിതമായി മനോഹരമായ സമ്മാനങ്ങളോ ധനനേട്ടങ്ങളോ തേടിയെത്തുന്നതോടൊപ്പം വിശിഷ്ട ആഹാരസുഖവും ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഉദരസംബന്ധമായോ ആമാശയസംബന്ധമായോ ഉള്ള അസുഖങ്ങൾ ഉള്ളവർ ആരോഗ്യകാര്യത്തിലും ഭക്ഷണക്രമത്തിലും അതീവ ജാഗ്രത പുലർത്തുക. വ്യക്തിബന്ധങ്ങളിൽ നിസ്സാര കാര്യങ്ങളെച്ചൊല്ലി വിയോജിപ്പുകൾ വരാതെ ക്ഷമയോടെയിരിക്കുക. സുപ്രധാനമായ രേഖകളിലോ ഔദ്യോഗിക പേപ്പറുകളിലോ ഒപ്പുവെക്കുന്നതിന് മുൻപ് കൃത്യമായി വായിച്ചു മനസ്സിലാക്കാൻ ശ്രദ്ധിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പൂർണ്ണമായ പിന്തുണയും ഗുണാനുഭവങ്ങളും ലഭിക്കും. ദാമ്പത്യ ജീവിതത്തിലും മക്കളുടെ കാര്യങ്ങളിലും ഐക്യവും സന്തോഷവും നിലനിൽക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം; അനുയോജ്യമായ വിവാഹാലോചനകൾ ഒത്തുവരാൻ നല്ല സമയമാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞ മംഗളകരമായ ചടങ്ങുകൾ നടക്കാൻ സാഹചര്യമൊരുങ്ങും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും ഗണ്യമായി വർദ്ധിക്കും. പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ നല്ല തീരുമാനങ്ങൾ എടുക്കാനും പുതിയ വാഹന ഭാഗ്യത്തിനും യോഗമുള്ള ദിവസമാണ്..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറഞ്ഞുനിൽക്കും. വരിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ സഹായസഹകരണങ്ങൾ ലഭിക്കും. പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ അല്ലെങ്കിൽ വിലപിടിപ്പുള്ള അലങ്കാര വസ്തുക്കൾ വാങ്ങാൻ സാധിക്കും. കർമ്മരംഗത്ത് വിജയവും, ദാമ്പത്യ സൗഖ്യവും, സാമ്പത്തിക മുന്നേറ്റവും പ്രതീക്ഷിക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഔദ്യോഗിക ആവശ്യങ്ങൾക്കായി അന്യദേശങ്ങളിൽ താമസിക്കേണ്ടി വന്നേക്കാമെങ്കിലും തുടക്കത്തിൽ പ്രതീക്ഷിച്ച വേഗത പ്രവർത്തനങ്ങളിൽ ലഭിക്കാൻ അല്പം കഠിനാധ്വാനം ചെയ്യേണ്ടി വരും. മാനസികമായി ആത്മവിശ്വാസം കൈവിടാതെ നീങ്ങുക. യാത്രകളിലും വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോഴും പൂർണ്ണമായ ശ്രദ്ധയും ജാഗ്രതയും പുലർത്തുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഇന്ന് കർമ്മരംഗത്ത് കഠിനാധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കാൻ അല്പം കാലതാമസം നേരിട്ടേക്കാമെങ്കിലും നിരാശപ്പെടാതെ പ്രയത്നം തുടരുക. കുടുംബാംഗങ്ങളുടെയോ പങ്കാളിയുടെയോ മക്കളുടെയോ ആരോഗ്യകാര്യങ്ങളിൽ അല്പം കൂടുതൽ കരുതലും ശ്രദ്ധയും നൽകുന്നത് നന്നായിരിക്കും. മനസ്സമാധാനം നിലനിർത്താൻ പ്രാർത്ഥനകൾ ശീലിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വ്യാപാര-ബിസിനസ്സ് രംഗത്ത് ശ്രദ്ധേയമായ പുരോഗതിയും വരുമാന വർദ്ധനവും ദൃശ്യമാകും. നിങ്ങളുടെ സുതാര്യവും ആകർഷകവുമായ അവതരണ ശൈലിയിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കാനും പ്രശംസ പിടിച്ചുപറ്റാനും സാധിക്കും. ശത്രുക്കളുടെ വ്യാജപ്രചാരണങ്ങൾ നിഷ്ഫലമാകും; കുടുംബത്തിൽ സമാധാനവും സമ്പൂർണ്ണ ഭവനസൗഖ്യവും ഉണ്ടാകും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.