നക്ഷത്രഫലം: ചൊവ്വാഴ്ച, 2026 ജൂൺ 16

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ചിന്താശേഷി വർദ്ധിക്കുന്ന ദിവസമാണിത്. മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ താല്പര്യം കാണിക്കും. ശത്രുദോഷങ്ങൾ അകലുകയും സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയും ചെയ്യും. ഇഷ്ടഭക്ഷണം കഴിക്കാൻ അവസരമുണ്ടാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കുടുംബാംഗങ്ങളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ വളരെയധികം ശ്രദ്ധ വേണം. മാനസികമായ സമ്മർദ്ദമോ അസ്വസ്ഥതയോ അനുഭവപ്പെട്ടേക്കാം. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നത് ഗുണകരമാകും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

സർക്കാർ ജോലിയിലുള്ളവർക്ക് സ്ഥാനക്കയറ്റത്തോടു കൂടിയ സ്ഥലംമാറ്റത്തിന് സാധ്യത കാണുന്നു. ആഭരണങ്ങളും അലങ്കാര വസ്തുക്കളും സ്വന്തമാക്കാൻ സാധിക്കും. സമൂഹത്തിൽ കീർത്തി വർദ്ധിക്കാനും ദാമ്പത്യ സുഖം അനുഭവിക്കാനും ഈ ദിവസം ഇടയാക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

സങ്കീർണ്ണമായ ചില പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. കുടുംബാംഗങ്ങൾ തമ്മിലോ സഹോദരങ്ങൾ തമ്മിലോ നിസ്സാര കാര്യങ്ങൾക്ക് കലഹങ്ങൾ ഉണ്ടാകാതെ നോക്കണം. സംയമനം പാലിക്കുന്നത് വഴി അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

സമ്പത്തും പ്രശസ്തിയും തേടിയെത്തുന്ന കാലമാണിത്. വിശേഷപ്പെട്ട സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കാൻ യോഗമുണ്ട്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതി വർദ്ധിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒത്തുചേരാൻ അനുകൂലമായ സാഹചര്യമുണ്ടാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഉയർന്ന പദവികൾ അലങ്കരിക്കാൻ അവസരം ലഭിക്കുന്ന ശുഭദിനമാണിത്. ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാനും ഈശ്വരാനുഗ്രഹം നേടാനും സാധിക്കും. പുതിയ വീട്, വാഹന ഭാഗ്യം, ഭൂമിലാഭം എന്നിവ ഈ രാശിക്കാർക്ക് ഇന്ന് അനുകൂലമായി ഭവിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ബന്ധുക്കളുമായി അകൽച്ച ഉണ്ടാകാതെ നോക്കണം. പുതിയ ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ ജാഗ്രത വേണം. വ്യാപാര രംഗത്ത് ചില തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കുടുംബാംഗങ്ങളുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് മനഃസമാധാനം കളഞ്ഞേക്കാം. സാമ്പത്തിക കാര്യങ്ങളിൽ, പ്രത്യേകിച്ച് ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ നേരിടേണ്ടി വന്നേക്കാം. ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ബിസിനസ്സ് രംഗത്ത് വലിയ പുരോഗതി ദൃശ്യമാകും. ആകർഷകമായ അവതരണ ശൈലിയിലൂടെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. അപവാദങ്ങൾ നിഷ്ഫലമാകുകയും കുടുംബത്തിൽ സമാധാനവും സൗഖ്യവും നിലനിൽക്കുകയും ചെയ്യും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിറയുന്ന ദിവസമാണിത്. ബന്ധുക്കളിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും. പുതിയ ആഭരണങ്ങൾ വാങ്ങാനും ദാമ്പത്യ ജീവിതത്തിൽ ഐക്യം നിലനിർത്താനും സാധിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

പുതിയ പരിചയങ്ങൾ വഴി ധനനഷ്ടമോ മാനഹാനിയോ ഉണ്ടാകാതെ ശ്രദ്ധിക്കണം. കുടുംബത്തിലെ സന്തോഷവും സമാധാനവും നിലനിർത്താൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. ഓരോ നീക്കത്തിലും ജാഗ്രത പുലർത്തുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വരവിനേക്കാൾ കൂടുതൽ അനാവശ്യ ചെലവുകൾ വരാൻ സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഉണ്ടാകാതെ നോക്കണം. അപമാനകരമായ സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക കരുതൽ ആവശ്യമാണ്.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.