മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
സാമ്പത്തികമായ തിരിച്ചടികൾ നേരിടുന്നവർക്ക് ഔദ്യോഗിക തലങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾ ഉണ്ടായേക്കാം. ചൂട് മൂലമുള്ള അസുഖങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യം ശ്രദ്ധിക്കുക. അപമാനത്തിനോ ധനനഷ്ടത്തിനോ ഇടയുള്ളതിനാൽ സാമൂഹിക ഇടപെടലുകളിൽ സൂക്ഷ്മത പാലിക്കണം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധിക്കും. രോഗമുക്തിയും പ്രശസ്തിയും തേടിയെത്തും. വിവാഹ കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. അപ്രതീക്ഷിതമായ ധനനേട്ടം ഈ ദിവസത്തിന്റെ പ്രത്യേകതയാണ്..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അതിൽ തിളങ്ങാനും അവസരം ലഭിക്കും. മേലധികാരികളിൽ നിന്ന് പ്രശംസ തേടിയെത്തും. കുടുംബബന്ധങ്ങളിൽ സന്തോഷവും സമാധാനവും നിലനിൽക്കുന്ന ദിവസമാണിത്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
രോഗങ്ങളിൽ നിന്നും മുക്തി, വിവാഹ കാര്യങ്ങളിൽ തീരുമാനം, സന്താനഭാഗ്യം എന്നിവ ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാനും സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
നേത്ര സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടേണ്ടി വന്നേക്കാം. വാതരോഗം ഉള്ളവർ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കുടുംബ സമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന രീതിയിൽ ഉദ്യോഗമാറ്റം ലഭിക്കുന്നത് ആശ്വാസമേകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സന്തോഷവും സംതൃപ്തിയും നൽകുന്ന പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തിലേക്ക് വരും. കുടുംബാംഗങ്ങളുമായി അടുപ്പം വർദ്ധിക്കുന്നതിനാൽ കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളോ മാനസികമായ ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാകാതെ പക്വതയോടെ പെരുമാറണം. അരുതാത്ത പ്രവർത്തികളിൽ ഏർപ്പെടാനുള്ള സാഹചര്യങ്ങൾ ബുദ്ധിപൂർവ്വം ഒഴിവാക്കുക..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കുടുംബത്തിൽ ചെറിയ കലഹങ്ങൾ, ബന്ധുക്കൾ തമ്മിൽ വിരോധം, ദമ്പതികൾ തമ്മിൽ അനൈക്യം എന്നിവ നേരിടേണ്ടി വന്നേക്കാം. സംസാരത്തിൽ മിതത്വം പാലിക്കുക. മാതാപിതാക്കളുടെ അസുഖങ്ങൾ കൂടാൻ ഇടയുള്ളതിനാൽ ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ജീവിത പങ്കാളിയുമായോ സുഹൃത്തുക്കളുമായോ വിദേശയാത്ര നടത്താനുള്ള അവസരം ഇന്ന് ലഭിക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പൊതുജന അംഗീകാരവും കീർത്തിയും ലഭിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സാധിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
നിലവിലുള്ള വാഹനം മാറ്റി വാങ്ങാൻ ഇടവരും. തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, ബന്ധുജന സമാഗമം എന്നിവ ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ അനുകൂല സമയമാണ്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഔദ്യോഗിക ആവശ്യങ്ങൾക്കായി അന്യദേശ വാസമോ പുതിയ ജോലിയോ അനുഭവത്തിൽ വരാം. മാനസികമായി ചില വെല്ലുവിളികൾ നേരിടേണ്ടി വരുമെങ്കിലും പക്വതയോടെ അതിനെയെല്ലാം അതിജീവിക്കാൻ സാധിക്കും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.