മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ആന്തരിക ഉന്മേഷവും കർമ്മശേഷിയും വർദ്ധിക്കുന്ന തിരുദിനമാണ്. സങ്കീർണ്ണ ദൗത്യങ്ങൾക്ക് ബുദ്ധിപൂർവ്വമായ പരിഹാരം കണ്ടെത്തും. നേതൃത്വസ്ഥാനങ്ങളിൽ പ്രശോഭിക്കുകയും സ്വന്തം ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ നൽകുകയും ചെയ്യും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
അനാവശ്യ ചിന്തകളിൽ നിന്നും ആശങ്കകളിൽ നിന്നും മോചനം സിദ്ധിക്കും. ധനപരമായ മാനേജ്മെന്റിൽ സുതാര്യതയും വ്യക്തതയും വരും. കുടുംബത്തിലെ മുതിർന്നവരിൽ നിന്നും അനുഗ്രഹവും നല്ല നിർദ്ദേശങ്ങളും ലഭിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
മനസ്സിൽ സൂക്ഷിച്ച ദീർഘകാല ആഗ്രഹങ്ങൾ സഫലമാകും. പുതിയ ധാരണകളിലും വാണിജ്യ കരാറുകളിലും ഒപ്പുവെക്കും. സന്മിത്രങ്ങളുടെ പിന്തുണ വർദ്ധിക്കുകയും ഗൃഹത്തിൽ സന്തോഷകരമായ സന്ദേശങ്ങൾ എത്തുകയും ചെയ്യും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കർമ്മസ്ഥാനത്ത് വിശിഷ്ട പ്രകടന കാഴ്ചവെക്കും. നൂതന തൊഴിൽ അന്വേഷണങ്ങളിൽ ശുഭവാർത്തകൾ ലഭിക്കും. ഉദ്യോഗസ്ഥരിൽ നിന്നും സഹപ്രവർാരികളിൽ നിന്നും വൻ പിന്തുണ ഉണ്ടാകും. സഭകളിൽ ശോഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
നവീന ചിന്തകളും ധാർമ്മിക കാഴ്ചപ്പാടുകളും വലിയ ആദരവ് നേടും. ദൂരദേശ ബന്ധങ്ങൾ തൊഴിൽപരമായ മാറ്റങ്ങൾക്ക് കാരണമാകും. പുണ്യക്ഷേത്ര ദർശനത്തിനും ആത്മീയ കാര്യങ്ങൾക്കും ഇടവരും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഓരോ കാര്യത്തിലും പക്വതയും ശ്രദ്ധയും വേണം. ധനകാര്യ ഇടപാടുകളിൽ അന്യരെ അമിതമായി ആശ്രയിക്കരുത്. സാത്വികമായ ആഹാരരീതി ആരോഗ്യത്തിന് ആശ്വാസം നൽകും. സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സമാജസേവനത്തിലും പൊതുരംഗത്തും പ്രശസ്തി വർദ്ധിക്കും. ദാമ്പത്യപങ്കാളിയുമായി ചേർന്ന് ഭാവി കാര്യങ്ങൾ സുഗമമായി ആസൂത്രണം ചെയ്യും. കൂട്ടുകച്ചവടങ്ങൾ ലാഭകരമാവുകയും ശത്രുതകൾ അവസാനിക്കുകയും ചെയ്യും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കർമ്മരംഗത്തെ വെല്ലുവിളികളെയും തടസ്സങ്ങളെയും നയപരമായി അതിജീവിക്കും. കടങ്ങൾ വീട്ടാനും ധനസ്ഥിതി ഭദ്രമാക്കാനും സന്ദർഭമുണ്ടാകും. ആരോഗ്യപരമായ ആശ്വാസവും മനസ്സമാധാനവും നിലനിൽക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കലാ-സാഹിത്യ ചിന്തകൾ വികസിക്കും. ചിത്തസുഖത്തിനായി വിനോദങ്ങളിൽ ഏർപ്പെടും. പുതിയ അറിവുകൾ നേടാനുള്ള താത്പര്യം പ്രകടമാകും. ബന്ധുക്കളുമായി ആഴത്തിലുള്ള സ്നേഹബന്ധം പുലർത്തും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഗൃഹ നിർമ്മാണ തടസ്സങ്ങൾ മാറുകയും നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യും. കുടുംബത്തിലെ ഭിന്നതകൾ പരിഹരിക്കും. തൊഴിൽ രംഗത്ത് കൂടുതൽ കൃത്യത പാലിക്കുന്നത് ശ്രേയസ്സ് തരും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർണ്ണ ആത്മവിശ്വാസത്തോടെ പൂവണയിക്കും. സഹോദരങ്ങളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും കാരുണ്യം നിറയുന്ന സഹായങ്ങൾ ലഭിക്കും. യാത്രകൾ കാര്യസാധ്യമേകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ധനസ്ഥാനത്ത് ഭദ്രത വർദ്ധിക്കും. വാഗ്‌ധോരണിയിലെ പക്വത ജനസമ്മതി കൂട്ടും. ഗൃഹത്തിൽ സന്തോഷം നിറയും. മുൻകൂട്ടി തയാറാക്കിയ സാമ്പത്തിക ലക്‌ഷ്യങ്ങൾ പൂർത്തീകരിക്കും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.