നക്ഷത്രഫലം: തിങ്കളാഴ്ച, 2026 സെപ്റ്റംബർ 07

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഭാഗ്യത്താൽ പ്രഭാതത്തിൽ സഹോദര പിന്തുണയും കാര്യസിദ്ധിയും കൈവരും. മധ്യഹ്നത്തിന് ശേഷം ചന്ദ്രൻ ഗൃഹസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനാൽ ഗാർഹിക കാര്യങ്ങളിലും മാതൃസുഖത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

പ്രഭാതത്തിൽ ധനസ്ഥാനത്ത് അനുകൂല യോഗങ്ങൾ ഉള്ളതിനാൽ സാമ്പത്തിക വരവ് മെച്ചപ്പെടും. അപരാഹ്നത്തോടെ തൃതീയസ്ഥാന ബലം വർദ്ധിക്കുന്നതിനാൽ വാഗ്ധോരണിയും ആത്മവിശ്വാസവും ഉയരുകയും കാര്യവിജയം പ്രാപിക്കുകയും ചെയ്യും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഉദയകാലത്ത് ജന്മരാശി ബലത്താൽ കാന്തിയും ഊർജ്ജസ്വലതയും പ്രകടമാകും. ഉച്ചയ്ക്ക് ശേഷം ധനസ്ഥാനത്തേക്ക് രാശി മാറുന്നതോടെ വരവ് വർദ്ധിക്കുകയും വ്യയങ്ങൾ നിയന്ത്രണവിധേയമാവുകയും ചെയ്യും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

പ്രഭാതത്തിൽ വ്യയഭാവ സ്വാധീനത്താൽ ചിന്താകുഴപ്പങ്ങളും അനാവശ്യ ചെലവുകളും അലട്ടിയേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം ജന്മരാശിയിൽ ചന്ദ്രോദയം സംഭവിക്കുന്നതോടെ സകല പ്രതിസന്ധികളും മാറി മനഃശാന്തിയും ആരോഗ്യവും സിദ്ധിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

പൂർവ്വാഹ്നത്തിൽ ഏകാദശസ്ഥാനത്ത് സിദ്ധി ഉള്ളതിനാൽ വൻ ധനലാഭവും ബന്ധുമിത്രാദികളുടെ സഹകരണവും ലഭിക്കും. അപരാഹ്നത്തിൽ വ്യയസ്ഥാന സ്വാധീനത്താൽ അനാവശ്യ ചെലവുകൾ വരാൻ സാധ്യതയുള്ളതിനാൽ ധനകാര്യത്തിൽ ജാഗ്രത വേണം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

രാവിലെ ദശമസ്ഥാനം ശക്തമായതിനാൽ കർമ്മരംഗത്ത് മികച്ച ജയവും മേലധികാരികളുടെ പ്രീതിയും നേടും. മധ്യഹ്നത്തിന് ശേഷം ഏകാദശ ഭാവത്തിലേക്ക് പ്രവേശിക്കുന്നതിനാൽ സാമ്പത്തിക നേട്ടങ്ങളും പുതിയ ആദായമാർഗ്ഗങ്ങളും സംജാതമാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

പ്രഭാതത്തിൽ ഭാഗ്യസ്ഥാനത്ത് ധാർമ്മിക ചിന്തകളും ഉപരിപഠന താല്പര്യങ്ങളും തെളിയും. ഉച്ചയ്ക്ക് ശേഷം കർമ്മസ്ഥാനം ഉണരുന്നതോടെ ഔദ്യോഗിക ഉന്നതിയും പുതിയ ബിസിനസ്സ് വിപുലീകരണ തീരുമാനങ്ങളും അനായാസമായി നടപ്പിലാക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഉദയസമയത്ത് അഷ്ടമസ്ഥാന സ്വാധീനം ഉള്ളതിനാൽ പ്രധാന തീരുമാനങ്ങളിൽ വിവേകം പാലിക്കുക. അപരാഹ്നത്തിൽ നവമസ്ഥാനം ശുഭകരമാകുന്നതോടെ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുകയും തടസ്സങ്ങൾ നീങ്ങി ദൂരദേശ യാത്രകൾക്ക് തുടക്കമാവുകയും ചെയ്യും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

പ്രഭാതത്തിൽ സപ്തമഭാവം ശുഭകരമായതിനാൽ പങ്കാളിത്ത ബിസിനസ്സിലും ബന്ധങ്ങളിലും മികച്ച ആനുകൂല്യങ്ങൾ ലഭിക്കും. ഉച്ചയ്ക്ക് ശേഷം അഷ്ടമസ്ഥാന സ്വാധീനം വരുന്നതിനാൽ യാത്രാവേളകളിലും വാഹന ഉപയോഗത്തിലും ജാഗ്രത പുലർത്തുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

രാവിലെ ഷഷ്ഠമസ്ഥാന ബലത്താൽ ശത്രുദോഷങ്ങളും കടമ്പകളും തന്ത്രപരമായി അതിജീവിക്കും. ഉച്ചയ്ക്ക് ശേഷം സപ്തമഭാവം ബലപ്പെടുന്നതോടെ ദാമ്പത്യസൗഖ്യവും വ്യാപാരാഭിവൃദ്ധിയും അത്യന്തം സന്തോഷവും പ്രധാനം ചെയ്യും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

പ്രഭാതത്തിൽ പഞ്ചമഭാവം ഉണർന്നുനിൽക്കുന്നതിനാൽ സർഗ്ഗാത്മകതയും പുതിയ ആശയങ്ങളും വിജയിക്കും. അപരാഹ്നത്തിൽ ഷഷ്ഠമസ്ഥാന ബലം മൂലം കർമ്മരംഗത്ത് ആധിപത്യം സ്ഥാപിക്കാനും കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാനും സാധിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

രാവിലെ ചതുർത്ഥസ്ഥാന സ്വാധീനത്താൽ ഗൃഹാന്തരീക്ഷത്തിലും കുടുംബ കാര്യങ്ങളിലും സമയം ചെലവഴിക്കും. ഉച്ചയ്ക്ക് ശേഷം പഞ്ചമഭാവം തിളങ്ങുന്നതോടെ മനസ്സിൽ പുതിയ സങ്കൽപ്പങ്ങളും സന്തോഷവും പ്രസന്നതയും നിറഞ്ഞുനിൽക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.