നക്ഷത്രഫലം: 2026 സെപ്റ്റംബർ 11, വെള്ളിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

പഠനകാര്യങ്ങളിലും വിജ്ഞാന സമ്പാദനത്തിലും വലിയ നേട്ടങ്ങൾ ഉണ്ടാകും. മനസ്സിൽ ശാന്തതയും കൃത്യമായ ആലോചനയും നിറഞ്ഞുനിൽക്കുന്നതിനാൽ ഏതു പ്രശ്നത്തിനും എളുപ്പത്തിൽ പരിഹാരം കാണും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷമായി സമയം ചെലവഴിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വീടകം മനോഹരമായി സൂക്ഷിക്കാനും വീട്ടിലുള്ളവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാനും സമയം കണ്ടെത്തും. മുൻപ് തടസ്സപ്പെട്ടു കിടന്ന കുടുംബപരമായ ആവശ്യങ്ങൾക്ക് രമ്യമായ പരിഹാരം ഉണ്ടാകും. മനസ്സിന് വലിയ സമാധാനം ലഭിക്കും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

നല്ല സംഭാഷണ ശൈലിയിലൂടെ പുതിയ സൗഹൃദങ്ങളും ബിസിനസ്സ് പങ്കാളിത്തങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കും. യാത്രകൾ വഴി പുതിയ ഗുണഫലങ്ങൾ ലഭിക്കും. ഏറ്റെടുത്ത ജോലികൾ സമയത്തിന് തീർക്കാനുള്ള ഉത്സാഹം ഉണ്ടാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

സൗമ്യമായ സംസാരത്തിലൂടെ മറ്റുള്ളവരുടെ സ്നേഹവും പിന്തുണയും നേടിയെടുക്കും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങാൻ ആലോചനകൾ നടക്കും. കുടുംബത്തിൽ ഐശ്വര്യവും ആത്മീയ കാര്യങ്ങളിൽ താല്പര്യവും നിലനിൽക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

സ്വന്തം കഴിവിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് ധൈര്യത്തോടെ മുന്നോട്ടുപോകാൻ സാധിക്കുന്ന ദിനമാണ്. ജോലിസ്ഥലത്തും സമൂഹത്തിലും ആദരവ് വർദ്ധിക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് വ്യക്തമായ പദ്ധതികൾ തയ്യാറാക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

മറ്റുള്ളവരെ സഹായിക്കുന്നതിലും പുണ്യപ്രവൃത്തികളിലും മനസ്സുവെക്കും. അനാവശ്യ ആശങ്കകൾ ഒഴിവാക്കി പ്രാർത്ഥനകളിലൂടെയും ഏകാന്ത ചിന്തകളിലൂടെയും ആശ്വാസം കണ്ടെത്തും. വിദേശത്തുനിന്നും ശുഭവാർത്തകൾ പ്രതീക്ഷിക്കാം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

മുതിർന്നവരിൽ നിന്നും പരിചയസമ്പന്നരിൽ നിന്നും ശരിയായ ഉപദേശങ്ങൾ ലഭിക്കും. പൊതുരംഗത്ത് ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ കൈവരിക്കും. ഭാവി നന്മയ്ക്കായി പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കാൻ സാധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വ്യാപാരത്തിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നത് വഴി ലാഭം വർദ്ധിക്കും. എടുത്ത നിലപാടുകൾക്ക് പൊതുസമൂഹത്തിൽ അംഗീകാരം ലഭിക്കും. സ്വന്തം കാര്യപ്രാപ്തി തെളിയിക്കാൻ നല്ല അവസരങ്ങൾ തേടിയെത്തും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഉന്നതമായ കാഴ്ചപ്പാടുകളും ചിന്തകളും മനസ്സിൽ തെളിയും. ഗുരുജനങ്ങളുടെ അനുഗ്രഹം പ്രയാസങ്ങളെ മറികടക്കാൻ തുണയാകും. വിദ്യാഭ്യാസ കാര്യങ്ങളിലും ഗവേഷണങ്ങളിലും വലിയ പുരോഗതി കാണാൻ സാധിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ഉണ്ടാകുമ്പോൾ പരിഭ്രാന്തി ഒഴിവാക്കി കാര്യങ്ങളെ പക്വതയോടെ സമീപിക്കുക. പണമിടപാടുകളിലും ഔദ്യോഗിക രേഖകളിലും ശ്രദ്ധ പുലർത്തണം. ഭക്ഷണത്തിലും ദിനചര്യകളിലും ചിട്ട പാലിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ദാമ്പത്യജീവിതത്തിൽ സ്നേഹവും പരസ്പര ധാരണയും വർദ്ധിക്കും. പങ്കാളിത്ത ബിസിനസ്സുകളിൽ നടത്തുന്ന ചർച്ചകൾ പുതിയ കരാറുകളിലേക്ക് വഴിതുറക്കും. തടസ്സങ്ങൾ മാറി കാര്യങ്ങൾ അനുകൂലമായി വരും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

തൊഴിലിടത്തിലെ വെല്ലുവിളികളെ ക്ഷമയോടെ നേരിട്ട് ലക്ഷ്യങ്ങൾ കൈവരിക്കും. കടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ പുതിയ വരുമാന വഴികൾ തുറന്നുകിട്ടും. ശരീരസുഖവും മനസ്സിന് പുതിയ ഉന്മേഷവും ഉണ്ടാകും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.