നക്ഷത്രഫലം: വ്യാഴാഴ്ച, 2026 സെപ്റ്റംബർ 24

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

പഴയ ബാധ്യതകൾ തീർക്കാനും മുടങ്ങിക്കിടന്ന കാര്യങ്ങളിൽ പ്രതീക്ഷിച്ച പണലഭ്യത ഉറപ്പാക്കാനും വഴിതെളിയുന്ന നല്ലൊരു ദിവസമാണിത്. നവീന ആശയങ്ങൾ നടപ്പിലാക്കാൻ സുഹൃദ്‌വലയം താങ്ങായി നിൽക്കും. കാർത്തിക നക്ഷത്രക്കാർ പണമിടപാടുകളിൽ വൈകാരിക സമീപനം ഒഴിവാക്കുക. അശ്വതി, ഭരണി നക്ഷത്രക്കാർ തൊഴിൽരംഗത്ത് സ്വന്തം ഉത്തരവാദിത്തങ്ങളിൽ പുലർത്തുന്ന വിട്ടുവീഴ്ചയില്ലായ്മ പ്രശംസിക്കപ്പെടും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കർമ്മരംഗത്ത് പുതിയ പദ്ധതികളുടെ നിർവ്വഹണ ചുമതല തേടിയെത്തുകയും നേതൃസ്ഥാനത്ത് ശോഭിക്കാൻ സാധിക്കുകയും ചെയ്യുന്ന സുദിനമാണ്. ദൂരയാത്രകളിൽ നിന്ന് ബിസിനസ്സ് വർദ്ധനവ് പ്രതീക്ഷിക്കാം. രോഹിണി നക്ഷത്രക്കാർ ഔദ്യോഗിക ഫയലുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ കാണിക്കുക. കാർത്തിക, മകയിര്യം നക്ഷത്രക്കാർ കർക്കശമായ നിലപാടുകളിൽ നിന്ന് മാറി അയഞ്ഞ സമീപനം സ്വീകരിക്കുന്നത് ഗുണം ചെയ്യും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഗവേഷണ തല്പരർക്കും ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്കും അനുകൂല ഫലങ്ങൾ ലഭിക്കുന്ന ദിനമാണ്. മുതിർന്നവരുടെ മാർഗ്ഗനിർദ്ദേശം പല പ്രതിസന്ധികൾക്കും വ്യക്തമായ വഴി കാട്ടും. തിരുവാതിര നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ശിവക്ഷേത്രത്തിലോ ഭദ്രകാളി ക്ഷേത്രത്തിലോ ദർശനം നടത്തുന്നത് തടസ്സങ്ങൾ മാറാനും ആത്മധൈര്യം ലഭിക്കാനും ഏറെ ഉത്തമമാണ്. മകയിര്യം, പുണർതം നക്ഷത്രക്കാർക്ക് തടസ്സങ്ങൾ നീങ്ങി കാര്യങ്ങൾ അനുകൂലമാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ആരോഗ്യപരമായ കാര്യങ്ങളിലും ഭക്ഷണക്രമത്തിലും ചിട്ട പാലിക്കേണ്ട സമയമാണിത്. അപ്രതീക്ഷിത ചെലവുകൾ വരാൻ ഇടയുള്ളതിനാൽ സാമ്പത്തിക നീക്കിയിരിപ്പുകളിൽ വിവേകത്തോടെ തീരുമാനമെടുക്കുക. പൂയം നക്ഷത്രക്കാർ മറ്റുള്ളവരുടെ വാദപ്രതിവാദങ്ങളിൽ മധ്യസ്ഥത വഹിക്കാൻ പോകരുത്. പുണർതം, ആയില്യം നക്ഷത്രക്കാർ പ്രധാന കാര്യങ്ങളിൽ എടുത്തുചാട്ടം ഒഴിവാക്കി സ്വന്തം കാര്യങ്ങളിൽ ഏകാഗ്രത പുലർത്തുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

പൊതുസമൂഹത്തിൽ ആദരവും അംഗീകാരവും വർദ്ധിക്കുന്ന ദിനമാണിത്. കരാർ ജോലികളിലും ഏജൻസി പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്ക് പുതിയ ഓർഡറുകൾ നേടാനാകും. ദാമ്പത്യത്തിൽ കൂടുതൽ സന്തോഷം കണ്ടെത്താൻ ചെറിയ യാത്രകൾ സഹായിക്കും. മകം നക്ഷത്രക്കാർ വാക്കുകളിൽ സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. പൂരം, ഉത്രം നക്ഷത്രക്കാർ കുടുംബത്തിലെ സുപ്രധാന ചർച്ചകളിൽ സംയമനം പാലിക്കുന്നത് ഐക്യം നിലനിർത്തും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

തൊഴിലിടത്തിലെ കഠിനമായ മത്സരങ്ങളെ നിഷ്പ്രയാസം മറികടക്കാനും എതിരാളികളുടെ തന്ത്രങ്ങളെ വിവേകത്തോടെ പ്രതിരോധിക്കാനും കഴിയുന്ന ദിവസമാണ്. പഴയ അസുഖങ്ങൾക്ക് ശാശ്വതമായ ആശ്വാസം അനുഭവപ്പെടും. അത്തം നക്ഷത്രക്കാർ അനാവശ്യ ചിന്തകൾ മനസ്സിനെ ബാധിക്കാതെ ശ്രദ്ധിക്കുക. ഉത്രം, ചിത്തിര നക്ഷത്രക്കാർ ഏറ്റെടുത്ത ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി മേലുദ്യോഗസ്ഥരുടെ വിശ്വാസ്യത നേടും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കലാ-സാഹിത്യ രംഗങ്ങളിലും കായിക മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരങ്ങൾ മുന്നിൽ തെളിയുന്ന സുദിനമാണ്. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശ്വാസകരമായ മാറ്റങ്ങൾ പ്രകടമാകും. ചോതി നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് വലിയ കാര്യസിദ്ധിക്കും ഭാഗ്യാനുഭവങ്ങൾക്കും വഴിയൊരുക്കും. ചിത്തിര, വിശാഖം നക്ഷത്രക്കാർ സ്വന്തം തീരുമാനങ്ങളിൽ പൂർണ്ണ ആത്മവിശ്വാസം പുലർത്തുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഗൃഹനിർമ്മാണം, വസ്തു ക്രയവിക്രയം എന്നിവയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മാറി കാര്യങ്ങൾ അനുകൂല ദിശയിലേക്ക് നീങ്ങും. അമ്മയുടെ ആരോഗ്യനിലയിൽ പ്രകടമായ പുരോഗതി കാണാം. തൃക്കേട്ട നക്ഷത്രക്കാർ തിടുക്കത്തിലുള്ള തീരുമാനങ്ങൾ ഒഴിവാക്കി മുതിർന്നവരുടെ ഉപദേശം തേടുക. വിശാഖം, അനിഴം നക്ഷത്രക്കാർക്ക് ഭവനത്തിൽ ബന്ധുമിത്രാദികളുടെ സന്ദർശനം മൂലം മനസ്സിന് വലിയ സന്തോഷം ഉണ്ടാകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ധൈര്യപൂർവ്വം പുതിയ ചുവടുവെപ്പുകൾ നടത്താനും സ്വന്തം കഴിവ് തെളിയിക്കാനും സാധിക്കുന്ന സുദിനമാണിത്. സഹോദരങ്ങളുമായുള്ള ആശയവിനിമയം പുതിയ ഊർജ്ജം പകരും. ചെറുയാത്രകൾ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. മൂലം നക്ഷത്രക്കാർ രേഖകളിൽ ഒപ്പുവെക്കുമ്പോൾ സൂക്ഷ്മത കാട്ടുക. പൂരാടം, ഉത്രാടം നക്ഷത്രക്കാർ കൃത്യമായ പ്ലാനിംഗിലൂടെ ചുമതലകൾ പൂർത്തിയാക്കി ആശ്വാസം കണ്ടെത്തും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ധനപരമായ വരവ് വർദ്ധിക്കുകയും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്താൻ സാധിക്കുകയും ചെയ്യുന്ന സുദിനമാണ്. വിരുന്ന് സൽക്കാരങ്ങളിൽ പങ്കെടുക്കാനും പ്രിയപ്പെട്ടവരുമായി സന്തോഷം പങ്കിടാനും സമയം കണ്ടെത്തും. തിരുവോണം നക്ഷത്രക്കാർ കടം കൊടുക്കുന്നതിലും വാങ്ങുന്നതിലും ജാഗ്രത കാട്ടുക. ഉത്രാടം, അവിട്ടം നക്ഷത്രക്കാർ സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യ സാഹസങ്ങൾക്ക് മുതിരാതെ മിതത്വം പാലിക്കുന്നത് നന്ന്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ജന്മരാശിയിലൂടെയുള്ള രാഹു-ചന്ദ്ര സംയോഗം ഉള്ളതിനാൽ മാനസിക വ്യതിയാനങ്ങൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ചതയം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള മഹാദേവ ക്ഷേത്രത്തിലോ നാഗക്ഷേത്രത്തിലോ ദർശനം നടത്തുന്നത് മനസ്സിന് പൂർണ്ണ ശാന്തിക്കും തടസ്സങ്ങൾ മാറാനും അത്യുത്തമമാണ്. അവിട്ടം, പൂരൂരുട്ടാതി നക്ഷത്രക്കാർ തൊഴിൽപരമായ കാര്യങ്ങളിൽ സംയമനത്തോടെയും വിവേകത്തോടെയും മുന്നോട്ട് പോകുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ദൂരദേശങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ലഭ്യമാകും. ജീവകാരുണ്യപരമായ കാര്യങ്ങൾക്കോ ആത്മീയ കാര്യങ്ങൾക്കോ പണം ചെലവഴിക്കും. രേവതി നക്ഷത്രക്കാർ അപരിചിതരുമായുള്ള പണമിടപാടുകളിൽ ജാഗ്രത പുലർത്തുക. പൂരൂരുട്ടാതി, ഉതൃട്ടാതി നക്ഷത്രക്കാർ ആരോഗ്യകാര്യങ്ങളിൽ മുൻഗണന നൽകുകയും ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.