നക്ഷത്രഫലം: 2026 ഒക്ടോബർ 09, വെള്ളിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കാർത്തിക നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ ദർശനം നടത്തുന്നത് കർമ്മതടസ്സങ്ങൾ മാറാനും ആത്മധൈര്യം വർദ്ധിക്കാനും ഉത്തമമാണ്. രാവിലെ മുതൽ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. അശ്വതി, ഭരണി നക്ഷത്രക്കാർ ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ ചിട്ടയോടെ പൂർത്തിയാക്കാൻ മുൻഗണന നൽകുന്നത് മേലധികാരികളുടെ പ്രീതി നേടിക്കൊടുക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

സർഗ്ഗാത്മക പ്രവർത്തനങ്ങളിലും പുതിയ പഠനങ്ങളിലും മികച്ച ഏകാഗ്രത ലഭിക്കും. കുട്ടികളുടെ പഠനകാര്യങ്ങളിലും വിനോദങ്ങളിലും കൂടുതൽ സമയം പങ്കിടാൻ അവസരമുണ്ടാകും. രോഹിണി നക്ഷത്രക്കാർ സാമ്പത്തിക ബാധ്യതകളിൽ കൃത്യമായ മുൻഗണന നിശ്ചയിക്കുക. കാർത്തിക, മകയിര്യം നക്ഷത്രക്കാർ ഊഹക്കച്ചവടങ്ങളിൽ പണം മുടക്കാതെ സ്വന്തം തൊഴിലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാവി സുരക്ഷിതമാക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഭവനത്തിൽ ശാന്തമായ അന്തരീക്ഷം രൂപപ്പെടുകയും ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായുള്ള ആലോചനകൾ പുരോഗമിക്കുകയും ചെയ്യും. മാതാവിൽ നിന്നുള്ള വാത്സല്യവും പിന്തുണയും ആശ്വാസമേകും. തിരുവാതിര നക്ഷത്രക്കാർ അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടാതെ സംയമനം പാലിക്കുക. മകയിര്യം, പുണർതം നക്ഷത്രക്കാർ വസ്തുസംബന്ധമായ ഇടപാടുകളിൽ രേഖകൾ സൂക്ഷ്മമായി പരിശോധിക്കുന്നത് ഗുണം ചെയ്യും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഏറ്റെടുത്ത കാര്യങ്ങൾ ആത്മവിശ്വാസത്തോടെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന ദിനമാണ്. അടുത്ത സഹോദരങ്ങളിൽ നിന്നോ അയൽക്കാരിൽ നിന്നോ അനുകൂലമായ സഹകരണങ്ങൾ ലഭിക്കും. പൂയം നക്ഷത്രക്കാർ സംഭാഷണത്തിൽ മിതത്വം പുലർത്തുക. പുണർതം, ആയില്യം നക്ഷത്രക്കാർ ഹ്രസ്വയാത്രകളിൽ സമയനിഷ്ഠ പാലിക്കുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഉത്രം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ശിവക്ഷേത്രത്തിലോ സൂര്യക്ഷേത്രത്തിലോ തൊഴുത് ധാരയോ കൂവളമാലയോ സമർപ്പിക്കുന്നത് അതീവ ഗുണകരമാണ്. പണമിടപാടുകളിൽ നല്ല മുന്നേറ്റവും മുൻപ് നൽകിയ കടങ്ങൾ തിരിച്ചുകിട്ടാനുള്ള സാധ്യതയും തെളിയും. മകം, പൂരം നക്ഷത്രക്കാർ അനാവശ്യ ചിലവുകൾക്ക് കടിഞ്ഞാണിട്ട് പണം വിനിയോഗിക്കാൻ ശ്രദ്ധിക്കുന്നത് നന്ന്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഉത്രം നക്ഷത്രക്കാർ ഇന്ന് ക്ഷേത്രദർശനം നടത്തുന്നത് മനസ്സമാധാനത്തിനും ആരോഗ്യത്തിനും വലിയ അനുഗ്രഹമാകും. വ്യക്തിപരമായ കാര്യങ്ങളിൽ വ്യക്തതയും കാര്യനിർവ്വഹണത്തിൽ ഉത്സാഹവും പ്രകടമാകും. അത്തം നക്ഷത്രക്കാർ എടുത്തുചാടിയുള്ള പ്രതികരണങ്ങൾ ഒഴിവാക്കുക. ചിത്തിര നക്ഷത്രക്കാർ മറ്റുള്ളവരുടെ വാക്കുകൾക്ക് അമിത പ്രാധാന്യം നൽകാതെ സ്വന്തം ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

അപ്രതീക്ഷിത ദൂരയാത്രകൾക്കോ ജീവകാരുണ്യപരമായ പ്രവർത്തനങ്ങൾക്കോ ധനം ചെലവഴിക്കേണ്ടി വരും. കണ്ണ്, തലവേദന എന്നിവയുമായി ബന്ധപ്പെട്ട ചെറിയ പ്രയാസങ്ങൾ അവഗണിക്കരുത്. ചിത്തിര, വിശാഖം നക്ഷത്രക്കാർ പുതിയ കരാറുകളിൽ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ വ്യക്തമായി വായിച്ചുനോക്കുക. ചോതി നക്ഷത്രക്കാർ അനാവശ്യ ചിന്തകളിൽ നിന്ന് മാറിനിൽക്കുന്നത് മനസ്സിന് പൂർണ്ണ സ്വസ്ഥത നൽകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ദീർഘകാല ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാനും മുൻപ് ചെയ്ത പരിശ്രമങ്ങൾക്ക് ഉചിതമായ ഫലം നേടാനും അവസരമൊരുങ്ങും. സുഹൃദ്ബന്ധങ്ങൾ വഴി പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടും. അനിഴം, തൃക്കേട്ട നക്ഷത്രക്കാർ കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വിജയം കൊയ്യും. വിശാഖം നക്ഷത്രക്കാർ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ കണക്കുകൾ സൂക്ഷിക്കുന്നത് നന്ന്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഉത്രാടം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ശാസ്താ ക്ഷേത്രത്തിലോ മഹാവിഷ്ണു ക്ഷേത്രത്തിലോ ദർശനം നടത്തുന്നത് കർമ്മരംഗത്തെ ഉണർവ്വിനും കാര്യവിജയത്തിനും ഏറെ ഉത്തമമാണ്. തൊഴിലിടത്തിൽ മേലധികാരികളിൽ നിന്ന് വലിയ പിന്തുണയും അഭിനന്ദനങ്ങളും ലഭിക്കും. മൂലം, പൂരാടം നക്ഷത്രക്കാർ പുതിയ ഉത്തരവാദിത്തങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കാൻ മുന്നോട്ടുവരിക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഉത്രാടം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കാൻ സഹായിക്കും. മുതിർന്നവരുടെ ഉപദേശങ്ങൾ പ്രതിസന്ധികളിൽ ശരിയായ വഴി കാട്ടും. തിരുവോണം നക്ഷത്രക്കാർ ദൂരയാത്രകളിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക. അവിട്ടം നക്ഷത്രക്കാർ നിയമപരമായ വിഷയങ്ങളിൽ പക്വതയോടെയുള്ള നിലപാടുകൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ സമചിത്തതയും മുൻകരുതലുകളും കൈവിടരുത്. ആരോഗ്യപരമായ കാര്യങ്ങളിൽ കൃത്യമായ ചിട്ട പാലിക്കുന്നത് ശാരീരിക സുഖം നിലനിർത്തും. അവിട്ടം, ചതയം നക്ഷത്രക്കാർ മറ്റുള്ളവരുടെ സ്വകാര്യ വിഷയങ്ങളിൽ ഇടപെടാതിരിക്കുക. പൂരൂരുട്ടാതി നക്ഷത്രക്കാർ സാമ്പത്തിക ബാധ്യതകളിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നത് അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

പൊതുസമ്പർക്ക മേഖലകളിലും വാണിജ്യ ഇടപാടുകളിലും മികച്ച സ്വീകാര്യതയും ലാഭവും സ്വന്തമാക്കാൻ സാധിക്കും. ദാമ്പത്യജീവിതത്തിൽ സന്തോഷവും സ്നേഹവും നിറയും. രേവതി നക്ഷത്രക്കാർ പങ്കാളിയുടെ നല്ല അഭിപ്രായങ്ങൾക്ക് മുൻഗണന നൽകുക. പൂരൂരുട്ടാതി, ഉതൃട്ടാതി നക്ഷത്രക്കാർ പുതിയ പങ്കാളിത്ത ചർച്ചകളിൽ കൃത്യമായ വ്യവസ്ഥകൾ മുന്നോട്ടുവെക്കുന്നത് ദീർഘകാല നേട്ടം തരും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.