നക്ഷത്രഫലം: ചൊവ്വാഴ്ച, 2026 ഒക്ടോബർ 13

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

പകൽ സമയത്ത് വാണിജ്യ ചർച്ചകളിലും പങ്കാളിത്ത ബിസിനസ്സിലും മികച്ച പുരോഗതി ദൃശ്യമാകും. വൈകുന്നേരത്തിനു ശേഷം ആരോഗ്യപരമായ കാര്യങ്ങളിലും യാത്രകളിലും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടി വരും. അശ്വതി, ഭരണി നക്ഷത്രക്കാർ അനാവശ്യ തിടുക്കം കാട്ടാതെ സമചിത്തതയോടെ മുന്നേറുക. കാർത്തിക നക്ഷത്രക്കാർ സാമ്പത്തിക ബാധ്യതകളിൽ കൃത്യമായ മുൻകരുതലുകൾ എടുക്കുന്നത് അപ്രതീക്ഷിത പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

തൊഴിലിടത്തെ എതിർപ്പുകളെ സ്വന്തം പ്രവർത്തനമികവ് കൊണ്ട് അതിജീവിക്കാൻ സാധിക്കും. വൈകുന്നേരത്തോടെ ദാമ്പത്യജീവിതത്തിൽ സന്തോഷവും പരസ്പര ധാരണയും അനുഭവപ്പെടും. രോഹിണി നക്ഷത്രക്കാർ സംഭാഷണത്തിൽ സൗമ്യത കാത്തുസൂക്ഷിക്കുക. കാർത്തിക, മകയിര്യം നക്ഷത്രക്കാർ ഔദ്യോഗിക ഫയലുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് തെറ്റുകൾ വരാതിരിക്കാൻ ഉപകരിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

പുണർതം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിലോ ശ്രീരാമ ക്ഷേത്രത്തിലോ തൊഴുത് തുളസിമാല ചാർത്തുന്നത് ചിന്തകളിൽ വ്യക്തത വരാനും കാര്യവിജയത്തിനും അതീവ ഗുണകരമാണ്. സർഗ്ഗാത്മക കാര്യങ്ങളിൽ പുതിയ ആശയങ്ങൾ പരീക്ഷിക്കും. മകയിര്യം, തിരുവാതിര നക്ഷത്രക്കാർ അനാവശ്യ ആശങ്കകൾ മനസ്സിൽ വെക്കാതെ സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച് കർമ്മരംഗത്ത് സജീവമാകുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

പുണർതം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് മനസ്സമാധാനത്തിനും കുടുംബ ഐശ്വര്യത്തിനും ഉത്തമമാണ്. പകൽ സമയത്ത് ഗൃഹത്തിലെ ആവശ്യങ്ങൾക്കായി സമയം മാറ്റിവെക്കും. വൈകുന്നേരത്തിനു ശേഷം കുട്ടികളുടെ പഠനകാര്യങ്ങളിലും വിനോദങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പൂയം, ആയില്യം നക്ഷത്രക്കാർ അനാവശ്യ ധനച്ചെലവുകൾക്ക് കടിഞ്ഞാണിടുന്നത് സാമ്പത്തിക സുരക്ഷിതത്വം നൽകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ധൈര്യപൂർവ്വമായ തീരുമാനങ്ങളിലൂടെ പുതിയ അവസരങ്ങൾ നേടിയെടുക്കാൻ സാധിക്കും. വൈകുന്നേരത്തോടെ ഭവനത്തിൽ ശാന്തമായ അന്തരീക്ഷം രൂപപ്പെടുകയും കുടുംബത്തോടൊപ്പം സന്തോഷം പങ്കിടാൻ സമയം ലഭിക്കുകയും ചെയ്യും. മകം, പൂരം നക്ഷത്രക്കാർ പുതിയ പ്രോജക്റ്റുകൾ ആവിഷ്കരിക്കാൻ ഉത്സാഹം കാട്ടും. ഉത്രം നക്ഷത്രക്കാർ വസ്തുസംബന്ധമായ ഇടപാടുകളിൽ രേഖകൾ സൂക്ഷ്മമായി പരിശോധിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സാമ്പത്തിക സ്ഥിതിയിൽ വ്യക്തമായ പുരോഗതിയും മുടങ്ങിക്കിടന്ന ചില തുകകൾ തിരിച്ചുകിട്ടാനുള്ള വഴികളും തെളിയും. വൈകുന്നേരത്തിനു ശേഷം സഹോദരങ്ങളിൽ നിന്നോ അടുത്ത സുഹൃത്തുക്കളിൽ നിന്നോ സഹായം പ്രതീക്ഷിക്കാം. അത്തം നക്ഷത്രക്കാർ സംഭാഷണത്തിൽ പക്വത പുലർത്തുക. ഉത്രം, ചിത്തിര നക്ഷത്രക്കാർ അന്യരുടെ വാക്കുകൾക്ക് അമിത പ്രാധാന്യം നൽകാതെ സ്വന്തം ലക്ഷ്യങ്ങളിൽ ശ്രദ്ധയൂന്നുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

വിശാഖം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ ദർശനം നടത്തുന്നത് തടസ്സങ്ങൾ മാറാനും ആത്മവിശ്വാസത്തിനും ഏറെ വിശേഷമാണ്. പകൽ സമയത്ത് വ്യക്തിപരമായ നിലപാടുകളിൽ വ്യക്തത പുലർത്തും. വൈകുന്നേരത്തോടെ ധനപരമായ ഇടപാടുകളിൽ നല്ല ഉണർവ്വ് കാണാം. ചിത്തിര, ചോതി നക്ഷത്രക്കാർ എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വിശാഖം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഐശ്വര്യത്തിന് കാരണമാകും. പകൽ സമയത്ത് ചിലവുകളിൽ നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്. വൈകുന്നേരത്തോടെ മനസ്സിന് പുതിയ ഉണർവ്വും ഉത്സാഹവും അനുഭവപ്പെടും. അനിഴം, തൃക്കേട്ട നക്ഷത്രക്കാർ പ്രധാനപ്പെട്ട കാര്യങ്ങൾ ആലോചിച്ചു മാത്രം തീരുമാനിക്കുക; വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കുന്നത് ഗുണം ചെയ്യും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ദീർഘകാല ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ മുന്നേറാനും സുഹൃത്തുക്കളുടെ പിന്തുണയോടെ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും. വൈകുന്നേരത്തിനു ശേഷം അനാവശ്യ യാത്രകളോ ചിലവുകളോ വരാൻ ഇടയുള്ളതിനാൽ മുൻകൂട്ടി പ്ലാൻ ചെയ്യുക. മൂലം, പൂരാടം നക്ഷത്രക്കാർ പൊതുവേദികളിൽ മാന്യമായ നിലപാടുകൾ സ്വീകരിക്കും. ഉത്രാടം നക്ഷത്രക്കാർ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ കണക്കുകൾ സൂക്ഷിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

തൊഴിൽരംഗത്ത് മികച്ച മുന്നേറ്റവും മേലധികാരികളിൽ നിന്ന് വലിയ അഭിനന്ദനങ്ങളും ലഭിക്കാൻ ഇടയുണ്ട്. വൈകുന്നേരത്തോടെ പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടാനുള്ള ആലോചനകൾ പുരോഗമിക്കും. ഉത്രാടം, തിരുവോണം നക്ഷത്രക്കാർ സഹപ്രവർത്തകരുമായി നല്ല ഐക്യം പുലർത്തുക. അവിട്ടം നക്ഷത്രക്കാർ തങ്ങളുടെ ചുമതലകൾ സമയബന്ധിതമായി ചെയ്തുതീർത്ത് പ്രശംസ നേടും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

പൂരൂരുട്ടാതി നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ തൊഴുത് ദർശനം നടത്തുന്നത് ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കാൻ സഹായിക്കും. തൊഴിൽപരമായ കാര്യങ്ങളിലും ഉപരിപഠന ചിന്തകളിലും കൂടുതൽ താത്പര്യം കാണിക്കും. അവിട്ടം, ചതയം നക്ഷത്രക്കാർ ജോലിസ്ഥലത്തെ അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് മനസ്സമാധാനം കാത്തുസൂക്ഷിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

പൂരൂരുട്ടാതി നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ക്ഷേത്രദർശനം നടത്തുന്നത് കാര്യവിജയത്തിന് ഏറെ അനുഗ്രഹമാകും. പകൽ സമയത്ത് പ്രധാന ഇടപാടുകളിൽ ക്ഷമയും മുൻകരുതലുകളും പുലർത്തുക. വൈകുന്നേരത്തോടെ ഭാഗ്യാനുഭവങ്ങൾ തെളിയുകയും മനസ്സിന് ആശ്വാസം തരുന്ന വാർത്തകൾ കേൾക്കാനും സാധിക്കും. ഉതൃട്ടാതി, രേവതി നക്ഷത്രക്കാർ മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിച്ച് മുന്നേറുക.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.